Archives: All articles - Malayalam

പുറത്തു കാണിക്കുന്നതും അകത്ത് ഒളിപ്പിച്ചിരിക്കുന്നതും

'നുണകള്‍ മൂന്ന് തരത്തിലുണ്ട്: നുണകള്‍, കൊടും നുണകള്‍ പിന്നെ കണക്കുകളും' എന്ന പ്രസിദ്ധമായ ഉദ്ധരി അമേരിക്കാന്‍ സാഹിത്യകാരന്‍ മാര്‍ക് ട്വയിനാണ് 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബഞ്ചമിന്‍ ഡിസറേലിക്ക് മേല്‍ ചാര്‍ത്തിക്കൊടുത്തത്. ഡിസറേലിയുടെ പുസ്തകങ്ങളിലോ മറ്റ് എഴുത്തുകളിലോ ഒന്നും അത്തരം ഒരു പരാമര്‍ശം കണ്ടെടുക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചില്ലെങ്കിലും, തങ്ങള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ വളരെ ദുര്‍ബലമാണെങ്കില്‍ പോലും ഒരു രാഷ്ട്രീയ നിലപാടിനെ ന്യായീകരിക്കാനോ ഒരു വാദഗതിയെ നിരസിക്കാനോ ആയി അക്കങ്ങളുടെ...

Continue Reading
ഗുജറാത്ത് വികസനമാതൃക: പറഞ്ഞു പരത്തിയ നുണക്കഥ

ഗുജറാത്ത് നിയമസഭയിൽ ഈ മാര്‍ച്ച് 31-നു മേശപ്പുറത്തു വെച്ച, വിവിധ സാമൂഹ്യ-സാമ്പത്തിക സൂചികകളെ കുറിച്ചുള്ള സി എ ജി (Comptroller and Auditor General of India) റിപ്പോർട്ട് പലര്‍ക്കും പൊതുവേ അറിയുന്ന കാര്യം തന്നെ അടിവരയിട്ടു പറയുന്നു-അതായത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വികസനത്തിന്റെ പൂരക്കാഴ്ചയായി അവതരിപ്പിച്ച വികസനത്തിന്റെ ഗുജറാത്ത് മാതൃക അകം പൊള്ളയായ കെട്ടുകഥയാണെന്ന്. വികസന കാര്യത്തിൽ ഗുജറാത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുന്നില്ല എന്നു മാത്രമല്ല, കൃഷി, വിദ്യാഭ്യാസം,ആരോഗ്യ സുരക്ഷ, സ്ത്രീ...

Continue Reading
66 എ റദ്ദാക്കല്‍: ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരുടെ വലിയ വിജയം

2000-ലെ വിവരസാങ്കേതികവിദ്യ നിയമത്തിലെ 66എ വകുപ്പ് എടുത്ത് കളയാനുള്ള സുപ്രീം കോടതിയുടെ മാർച്ച് 24-ലെ തീരുമാനം പെട്ടെന്ന് ഒരു ദിവസം ഉണ്ടായതല്ല. ഓരോ ഇന്ത്യൻ പൗരന്റെയും അടിസ്ഥാന അവകാശമായ ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി പോരാടിയവരുടെ വലിയ വിജയത്തെ മാത്രമല്ല സുപ്രീം കോടതി വിധി ഉയർത്തിപ്പിടിക്കുന്നത്. 'അപരാധം' ചെയ്യുന്നവർക്കെതിരെ അല്ലെങ്കിൽ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, കോർപ്പറേറ്റ് തലവർ തുടങ്ങി അധികാരത്തിൽ ഇരിക്കുന്നവരുടെ കാഴ്ചപ്പാടുകളുമായി യോജിച്ച് പോകാത്തവർക്കെതിരെ ധാർഷ്ട്യപൂർണവും...

Continue Reading
പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിയമത്തിന്റെ ഭേദഗതിക്കായി നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ച രീതി രാഷ്ട്രീയമായി ഗുണം ചെയ്യുന്നതല്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. അഭിമാനത്തിന്റെ പേരില്‍ കടിച്ചുതൂങ്ങുന്നതിനെക്കാള്‍, ഒത്തുതീര്‍പ്പിന് തയ്യാറാവുന്നതാണ് നല്ലതെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. ഇനി മുതല്‍ ദുര്‍ബലവും കീറിമുറിക്കപ്പെട്ടതുമായ പ്രതിപക്ഷത്തെ മറികടക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് കോര്‍പ്പറേറ്റ് അനുകൂല തീരുമാനങ്ങളിലേക്ക് എടുത്ത് ചാടുന്നതിന് പകരം ജനകീയ അഭിപ്രായം അനുകൂലമായി...

Continue Reading
ഭൂമി ഏറ്റെടുക്കല്‍ നിയമം: നാം ബ്രിട്ടിഷ് കോളനിവാഴ്ചക്കാലത്തേക്കോ?- പരഞ്ചോയ് ഗുഹ തകുര്‍ത്ത

ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് പുറത്തിറക്കിയ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തയോഗം വിളിക്കുമോ എന്ന കാര്യം അടുത്ത് തന്നെ വ്യക്തമാവും. ഭേദഗതികളെ എതിര്‍ക്കുന്നവരെ തണുപ്പിക്കുന്നതിനായി ഏറ്റവും വിവാദപരമായ ചില നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തുമെന്ന് കരുതിയിരുന്നെങ്കിലും ചൊവ്വാഴ്ച ലോക്സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെ പാസാക്കിയ ബില്ലില്‍ അതില്ലായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ഉടമകളുടെ അനുവാദം...

Continue Reading
നാം ആരെ വിശ്വസിക്കണം? മോദിയെ അതോ ജെയ്റ്റ്ലിയെയോ?

അരുണ്‍ ജെയ്റ്റ്ലി എന്ന ധനകാര്യമന്ത്രിയുടെ ആദ്യ സമ്പൂര്‍ണ കേന്ദ്ര ബജറ്റ് ശുഭ പ്രതീക്ഷകള്‍ എങ്ങനെ യാഥാര്‍ത്ഥ്യത്തിനു മുകളില്‍ പ്രാധാന്യം നേടുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. നിലവില്‍ സര്‍ക്കാര്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം ഒരു മറുപടി എന്ന നിലയില്‍ സമൂഹത്തിലെ എല്ലാ തട്ടിലെ ജനങ്ങളെയും ഒരേപോലെ സംതൃപ്തിപ്പെടുത്തുന്ന തരത്തില്‍ ആണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്. പാവപ്പെട്ടവര്‍ക്കും, മധ്യവര്‍ഗ്ഗത്തിനും, കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കും, കര്‍ഷകര്‍ക്കും, ചെറുകിട ബിസിനസ്സുകാര്‍ക്കും, യുവജനങ്ങള്‍ക്കും...

Continue Reading
കേന്ദ്ര ബജറ്റ്: 'അതിഭാഗ്യവാന്മാര്‍' രാജ്യത്തിനായി കരുതിവെക്കുന്നത്

201-16 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനായി ഫെബ്രുവരി 28 ശനിയാഴ്ച ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ എത്തുമ്പോള്‍, നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ രാജ്യത്ത് വ്യാപാരം നടക്കുന്ന രീതി കുറച്ചു കൂടി ലളിതമാക്കുമെന്ന വസ്തുതയ്ക്കായിരിക്കും അദ്ദേഹം ഊന്നല്‍ നല്‍കുക. നരേന്ദ്ര മോദിയുടെ 'കുറഞ്ഞ അളവിലുള്ള സര്‍ക്കാര്‍, കൂടുതല്‍ ഭരണനിര്‍വഹണം,' എന്ന തിരഞ്ഞെടുപ്പ് പൂര്‍വ മുദ്രാവാക്യത്തിന് അനുസൃതമായി ഇന്ത്യയുടെ സാമ്പത്തിക ജീവിതത്തില്‍ സര്‍ക്കാരിന്റെ പങ്ക് കുറയ്ക്കുന്നതിനുള്ള...

Continue Reading
മന്ത്രാലയങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്ന കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍- പരഞ്ചോയ് ഗുഹ തകൂര്‍ത്ത എഴുതുന്നു

പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തില്‍ നിന്നും അനധികൃതമായി രഹസ്യരേഖകള്‍ സംഘടിപ്പിച്ചതിന് ഒരു സംഘം ആളുകളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതോടെ, ഈ രാജ്യത്ത് വ്യവസായികളും രാഷ്ട്രീയവും തമ്മിലുള്ള അഴിമതി നിറഞ്ഞ ബന്ധം എത്ര ആഴത്തിലുള്ളതാണെന്ന് തെളിയിക്കുന്നതിന് മറ്റൊരു ഉദാഹരണം കൂടി ലഭിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കോര്‍പ്പറേറ്റ് സംരംഭമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഒരു ജീവനക്കാരനും കണ്‍സള്‍ട്ടെന്റുമാര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തകനും ഒരു ജൂനിയര്‍...

Continue Reading
ഗ്രീസിലെ ചുവരെഴുത്തുകള്‍ ഇന്ത്യയെ പഠിപ്പിക്കുന്നത്

'പുരോഗമന ഇടതുപക്ഷ മുന്നണി,' എന്നതിന്റെ ഹൃസ്വരൂപമായ സിറിസിയുടെ ഗ്രീസിലെ തിരഞ്ഞെടുപ്പ് വിജയം പ്രതീക്ഷിക്കപ്പെട്ടതായിരുന്നെങ്കിലും, യൂറോപ്യന്‍ ധനകമ്പോളങ്ങളില്‍ അത് തിരയിളക്കം ഉണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക അസമത്വത്തെ അഭിസംബോധന ചെയ്യുന്നതില്‍ സര്‍ക്കാരുകള്‍ വരുത്തുന്ന വീഴ്ചകള്‍ രാഷ്ട്രീയ, സാമൂഹിക അസ്ഥിരതയ്ക്ക് വഴി തെളിക്കുമെന്ന വലിയ പാഠമാണ്, ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്ക് ഗ്രീസിലെ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറയ്ക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച്...

Continue Reading
ഭൌമരാഷ്ട്രീയം എന്നാല്‍ എണ്ണ രാഷ്ട്രീയം-പരഞ്ചോയ് ഗുഹ തകുര്‍ത്ത എഴുതുന്നു

ക്രൂഡോയിലിന്റെ അന്താരാഷ്ട്ര വിലയില്‍ പെട്ടെന്നുണ്ടായ ഇടിവ് ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് നിര്‍ണായകമായ ഹ്രസ്വകാല നേട്ടങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ എണ്ണ വിലയില്‍ ഉണ്ടായിട്ടുള്ള ഇടിവ്, ദീര്‍ഘകാലത്തില്‍ ഈ രാജ്യത്ത് ഗുണത്തേക്കാളേറെ ദോഷഫലങ്ങള്‍ ഉണ്ടാക്കാനാണ് സാധ്യത. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വന്‍ലാഭം ധനമന്ത്രി അരുണ്‍ ജെറ്റ്‌ലിക്ക് താല്‍കാലിക ആശ്വാസം നല്‍കുമെന്നത് തീര്‍ച്ച. ഫെബ്രുവരി അവസാനം അവതരിപ്പിക്കപ്പെടുന്ന 2015-16 സാമ്പത്തിക വര്‍ഷത്തിലെ ധനകമ്മി ലക്ഷ്യം നേടുന്നതിന് ഇത് അദ്ദേഹത്തെ സഹായിക്കും...

Continue Reading