സ്വാതന്ത്ര്യസമര പോരാട്ടത്തിൽ സംഭാവന നൽകിയ ഒരു നേതാവിനെപ്പോലും തങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ ഇല്ലാത്തസ്ഥിതിക്ക് ഗാന്ധിജിയെ സ്വന്തമാക്കേണ്ടത് ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും അനിവാര്യതയാണ്. അത് അദ്ദേഹത്തിന്റെ 150-ാം ജന്മവാർഷികമായ ഒക്ടോബർ രണ്ടിനു മാത്രമല്ല, എല്ലായ്‍പ്പോഴും അങ്ങനെത്തന്നെ... രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പൈതൃകം തട്ടിയെടുക്കാൻ ഭാരതീയ ജനതാപാർട്ടിയുടെ ആദർശപിതാവായ രാഷ്ട്രീയ സ്വയംസേവക് സംഘം കിണഞ്ഞു ശ്രമിച്ചുകൊണ്ടേയിരിക്കുന്നത് എന്തിനായിരിക്കും? ഉത്തരം വളരെ ലളിതമാണ്. സംഘപരിവാറിലോ, ആർ...
2014-ലെ പൊതുതിരഞ്ഞെടുപ്പിൽ ലോക്‌സഭയിലെ ഇടതുപക്ഷ അംഗങ്ങളുടെ എണ്ണം പത്തായി കുറഞ്ഞപ്പോൾ ഈ ലേഖകനടക്കമുള്ള കുറേപ്പേരെങ്കിലും വിചാരിച്ചത് ഇനിയങ്ങോട്ടത് ശുഷ്കമാവില്ല എന്നാണ്. പക്ഷേ, ഞങ്ങൾക്കു തെറ്റിപ്പോയി. നടപ്പു ലോക്‌സഭയിലെ ഇടതുസാന്നിധ്യം ആറ് അംഗങ്ങളിലൊതുങ്ങിയിരിക്കുന്നു. എങ്ങനെയാണ് ഇതു സംഭവിച്ചത്? ലോകത്തിന്റെ പല ഭാഗങ്ങളെയും ഗ്രസിച്ചിരിക്കുന്ന വലതുപക്ഷ, ജനപ്രിയ രാഷ്ട്രീയത്തിനും ഇന്ത്യയിൽ കഴിഞ്ഞ അഞ്ചുവർഷമായി ശക്തിപ്രാപിക്കുന്ന ഭൂരിപക്ഷമതാധിഷ്ഠിത ദേശീയവാദത്തിനും ബദലുകളുണ്ടെന്നു വിശ്വസിക്കുന്നവർക്ക്...
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാനാകില്ലെന്ന് അനുമാനിക്കുക. ഓരോ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെയും വോട്ട് സംഖ്യ വിവി പാറ്റ് (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ) യന്ത്രത്തിലേതിന് തുല്യമാണെന്ന് അനുമാനിക്കുക. ലോകത്തിലെ ഏറ്റവും ജനബാഹുല്യമുള്ള രാജ്യമാകാൻ പോകുന്നയിടത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളും പ്രക്രിയയും വിവേചനരഹിതവും സുതാര്യവുമാണെന്നും; ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയിലെ ഏറ്റവും സങ്കീർണമായ പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ ഭരണകക്ഷിക്കനുകൂലമായി തങ്ങളുടെ...
2013 നവംബറില്‍ thehoot.org ല്‍ വന്ന ഒരു ലേഖനം വളരെ പെട്ടെന്ന് കാര്യമായ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ഐഎന്‍എക്‌സ്/ ന്യൂസ് എക്‌സ് മീഡിയ ഗ്രൂപ്പ് ഓഫ് കമ്പനീസിലെ തങ്ങളുടെ ഓഹരി പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും എങ്ങനെയാണ് വിറ്റതെന്നും ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പറേറ്റ് ഭീമനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഈ കമ്പനികളുടെ നിയന്ത്രണം സങ്കീര്‍ണ്ണമായ മാര്‍ഗങ്ങളിലൂടെ എങ്ങനെ നേടിയെടുത്തുവെന്നും വിശദമാക്കുന്നതായിരുന്നു ആ ലേഖനം. കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ്...
ഒരു കലണ്ടര്‍ വര്‍ഷം കൂടി അവസാനിക്കാന്‍ മൂന്ന് മാസങ്ങള്‍ കൂടി ബാക്കിയിരിക്കെ ആഗോള രാഷ്ട്രീയ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം 2015 സമകാലിക ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക ഒരു നിര്‍ണായ വര്‍ഷമായിട്ടായിരിക്കും. ചൈനയിലുണ്ടായ മാന്ദ്യം, ഗ്രീസ് പ്രതിസന്ധി, എണ്ണയുടേയും മറ്റു ചരക്കുകളുടേയും വിലകളിലുണ്ടായ ഇടിവ്, യുറോപ്പിലേക്കുള്ള കുടിയേറ്റക്കാരുടെ തള്ളിക്കയറ്റം തുടങ്ങി എല്ലാം ഈ വര്‍ഷത്തെ സംഭവവികാസങ്ങളെ സുപ്രധാനമാക്കുന്നു. കൃത്യം ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ മാസമാണ് ആഗോള മാന്ദ്യം ന്യൂയോര്‍ക്കിലെ വോള്...
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കഴിഞ്ഞ 15 മാസക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ പ്രധാന ഘടകങ്ങളില്‍ ഒന്ന് വിവര വിനിമയത്തിനെ നിയന്ത്രിക്കാനും വിമതസ്വരങ്ങളെ ഒതുക്കാനുമുള്ള ശ്രമങ്ങളാണ്. ഏകദിശ ആശയ വിനിമയത്തിനുള്ള പ്രധാനമന്ത്രിയുടെ താത്പര്യം പ്രകടവും. പക്ഷേ തങ്ങളുടേതില്‍ നിന്നും വിഭിന്ന ചിന്താഗതിയുള്ളവരെ ഭീഷണിപ്പെടുത്താനും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെ അടിച്ചമര്‍ത്താനുമുള്ള ബി ജെ പി യുടെയും ആര്‍ എസ് എസിന്റെയും ശ്രമങ്ങള്‍ വാസ്തവത്തില്‍ അവരുടെ രാഷ്ട്രീയ എതിരാളികളെ ശക്തിപ്പെടുത്തുകയാണ്. ഇന്ത്യയുടെ...
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കടുത്ത അനുയായികള്‍ പോലും എത്ര വേഗമാണ് അതിന്റെ പ്രകടനത്തില്‍ നിരാശരായത് എന്നത് അത്ഭുതകരമാണ്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 31.5% വോട്ടുമായി ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് 15 മാസമായിട്ടേയുള്ളൂ. എങ്കിലും കോര്‍പ്പറേറ്റ് തലവന്‍മാര്‍, വലതുപക്ഷ സൈദ്ധാന്തികര്‍, പംക്തിയെഴുത്തുകാര്‍, പൊതുസമൂഹ ബുദ്ധിജീവികള്‍- ഇവരില്‍ പലരും മോദിയുടെ വരവിന് കുരവയിട്ടവരാണ്-എന്നിങ്ങനെ നിരവധിപേര്‍ മോദിയെയും അയാളുടെ നേതൃത്വത്തെയും വിമര്‍ശിക്കാന്‍ മുന്നിലാണ്...
ലക്ഷ്മീനാരായണ്‍ യാദവ് ഒരു ധനിക കര്‍ഷകനാണ്. ദല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഖുമനേര ഗ്രാമത്തിലാണ് താമസം. ജലസേചന സൗകര്യമുള്ള അഞ്ചര ഏക്കര്‍ ഭൂമിയില്‍ ഗോതമ്പും കടുകും വളര്‍ത്തുന്നു. കാലം തെറ്റി പെയ്ത മഴ അയാളുടെ ശൈത്യകാല വിളവിനുള്ള കൃഷിയുടെ 40% നശിപ്പിച്ചു. ബാക്കി ധാന്യത്തിന് നിറം കേറി; വില താഴ്ന്നു. അയാള്‍ സന്തോഷവാനല്ല. പക്ഷേ കടുത്ത നിരാശയിലുമല്ല. കാരണം ദല്‍ഹി സര്‍ക്കാര്‍ അയാള്‍ക്ക് ഒരേക്കറിന് 13,999 രൂപ വെച്ചു നഷ്ടപരിഹാരം നല്കും. 'ലാഭമൊന്നുമില്ലെങ്കിലും ചെലവ് കാശ് തിരിച്ചുകിട്ടും,' അയാള്‍ പറഞ്ഞു. യാദവ്...
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആലങ്കാരികമായും അക്ഷരാര്‍ത്ഥത്തിലും ഒലിച്ചു പോകുന്നതില്‍ വലിയ അത്ഭുതത്തിന് അവകാശമില്ല. ഒരു ദശാബ്ദക്കാലം അധികാരത്തില്‍ നിന്നും മാറ്റി നിറുത്തപ്പെട്ടപ്പോള്‍, ബിജെപി നടപ്പിലാക്കിയ അതേ തന്ത്രങ്ങള്‍ തന്നെ തിരിച്ചുപയറ്റാന്‍ അവരുടെ രാഷ്ട്രീയ എതിരാളികള്‍ ഉറച്ചിരുന്നു. ഇനി വരുന്ന മൂന്ന് മാസങ്ങളില്‍ ഡല്‍ഹി ദര്‍ബാര്‍ രാഷ്ട്രീയത്തിന്റെ പ്രാധാന്യം കുറയുകയും ബിഹാര്‍ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യും. കാരണം, ദേശീയ രാഷ്ട്രീയത്തിന്റെ സമീപകാല സഞ്ചാരഗതിയില്‍...
മധ്യപ്രദേശ് വ്യാവസായിക പരീക്ഷ മണ്ഡല്‍ (വ്യാപം) അഥവാ പ്രൊഫഷണല്‍ പരീക്ഷാ ബോര്‍ഡ് അഴിമതി സംസ്ഥാനത്ത് 2005 നവംബര്‍ മുതല്‍ മുഖ്യമന്ത്രിയായി തുടരുന്ന ശിവരാജ് സിംഗ് ചൌഹാനെ മാത്രമല്ല ഭാരതീയ ജനതാ പാര്‍ടിയെയും പരുങ്ങലിലാക്കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയുടെ നിശബ്ദതയും അതിനെ നിര്‍ലജ്ജം ന്യായീകരിക്കാനുള്ള ബി ജെ പിയുടെ ശ്രമവും സംസ്ഥാന സര്‍ക്കാരിന് എന്ന പോലെ കേന്ദ്രസര്‍ക്കാരിനും തിരിച്ചടിയാകാനാണ് സാധ്യത. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രത്യേകിച്ചു മെഡിക്കല്‍ കോളേജുകളിലേക്ക്...