കള്ളപ്പണത്തിലെ ചില കള്ളക്കളികള്‍-ഭാഗം 1

കള്ളപ്പണം രാജ്യത്തേക്ക് മടക്കിക്കൊണ്ടു വരാനുള്ള അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ കഴിവില്ലായ്മയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിരാളികള്‍ കളിയാക്കിയിരുന്നു. അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഇന്ത്യക്കാര്‍ വിദേശത്ത് അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പണം രാജ്യത്തേക്ക് തിരികെ കൊണ്ടുവരുമെന്നും അത് പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നും തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മോദി ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തിരുന്നു.

അധികാരമേറ്റ് ഒരു വര്‍ഷത്തിന് ശേഷവും, താന്‍ വാഗ്ദാനത്തില്‍ നിന്നും പുറകോട്ട് പോയിട്ടില്ല എന്ന ധാരണ സൃഷ്ടിക്കുന്നതിനായി, വിദേശ വരുമാനം മറച്ചുവയ്ക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള പിഴ ശിക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു നിയമം പാസാക്കിയിട്ടുണ്ട്. എന്നാല്‍ പുതിയ നിയമം യാഥാര്‍ത്ഥ്യത്തെ നിര്‍ണായകമായി മാറ്റി മറിക്കാനുള്ള സാധ്യത കുറവാണ്. അതിരൂക്ഷം എന്ന് വിശേഷിപ്പിക്കാവുന്ന എന്തെങ്കിലും തരത്തിലുള്ള ആഘാതം ഏല്‍പ്പിക്കാനുള്ള ശേഷി അതിനില്ല തന്നെ.

വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിക്കുന്നതില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ പിന്തിരിപ്പിക്കുന്ന കാര്യത്തില്‍ പുതിയ നിയമത്തിന് ബഹുദൂരം സഞ്ചരിക്കാനുള്ള ശേഷിയുണ്ടെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെടുന്നത്.
 
വെളിപ്പെടുത്താത്ത വിദേശ വരുമാനവും ആസ്തിയും (നികുതി ഏര്‍പ്പെടുത്തല്‍) ബില്‍ 2015, ഈ മെയ് 11നാണ് ലോക്‌സഭ പാസാക്കിയത്. ഇപ്പോള്‍ ചട്ടമായിരിക്കുന്ന നിയമപ്രകാരം വിദേശ വരുമാനം ഒളിച്ചു വയ്ക്കുന്നതിന് പിഴ ഈടാക്കുന്നതിനും ഇന്ത്യക്കാരുടെ വിദേശ വരുമാനങ്ങളില്‍ നികുതി വെട്ടിപ്പുകള്‍ നടത്തുന്നതിന് ക്രിമിനല്‍ കുറ്റം ചുമത്തുന്നതിനും സര്‍ക്കാരിന് അധികാരം ലഭിക്കും.

നികുതി നിര്‍ദ്ദേശങ്ങള്‍ക്ക് പുറത്തേക്ക് പോകാനുള്ള ഗണ്യവും പ്രകടവുമായ വകുപ്പുകള്‍ നിയമത്തില്‍ അടങ്ങിയിരിക്കുന്നതിനാല്‍, ബില്ല് ഒരു പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന് പ്രതിപക്ഷത്തുള്ള പല അംഗങ്ങളും ചര്‍ച്ചയുടെ തുടക്കത്തില്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഒരു സാധാരണ 'ധനകാര്യബില്ല്' നല്‍കുന്ന അധികാര പരിധിക്കപ്പുറമുള്ള നിയമനിര്‍മാണപരമായ പരിശോധനകള്‍ ബില്ലിന് ആവശ്യമാണെന്നും വാദിക്കപ്പെട്ടു.

എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല.

ഫെബ്രുവരി 28ന് ബജറ്റ് അവതരിപ്പിക്കുന്ന വേളയിലാണ്, ഇന്ത്യക്കാരുടെ വെളിപ്പെടുത്താത്ത വിദേശ വരുമാനവും ആസ്തിയും കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നിയമത്തിന്റെ രൂപരേഖ ആദ്യമായി ജെയ്റ്റ്‌ലി അവതരിപ്പിച്ചത്.

മാര്‍ച്ച് 20ന് ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ല് പാസാക്കപ്പെട്ടതോടെ അത് നടപ്പിലാക്കുന്നത് ഒരു ചടങ്ങ് മാത്രമായി. അതൊരു 'ധനകാര്യ ബില്ല്' മാത്രമായി വിഭാവന ചെയ്തിരുന്നതിനാല്‍, നിയമം ചര്‍ച്ച ചെയ്യാനും കീഴ്‌സഭയിലേക്ക് തിരിച്ചയ്ക്കാനും മാത്രമേ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയ്ക്ക് കഴിയുമായിരുന്നുള്ളു.

ഇന്ത്യയിലേക്ക് വലിയ തോതില്‍ കള്ളപ്പണം തിരികെ കൊണ്ടു വരുന്നതില്‍ വിജയിക്കാന്‍ പുതിയ നിയമത്തിന് സാധ്യതയില്ലാത്തതെന്ത് എന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കുന്നതിന് മുമ്പ് വെളിപ്പെടുത്താത്ത വിദേശ വരുമാനവും ആസ്തിയും (നികുതി ഏര്‍പ്പെടുത്തല്‍) ചട്ടം, 2015ന്റെ സവിശേഷ സ്വഭാവങ്ങളെ കുറിച്ച് ഒരു അവലോകനം ആവശ്യമാണ്.

അടയ്‌ക്കേണ്ട നികുതി വെട്ടിക്കുന്നത് വഴിയുണ്ടാക്കുന്ന കള്ളപ്പണം അല്ലെങ്കില്‍ 'കള്ള വരുമാനത്തെ' രണ്ടായി തരംതിരിക്കാം: ആഭ്യന്തരവും വിദേശവും. ആഭ്യന്തര കള്ളപ്പണവുമായി ബന്ധപ്പെട്ട് പുതിയ നിയമത്തിന് ഒന്നും തന്നെ ചെയ്യാനില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് (എന്നാല്‍ ഇന്ത്യക്കാര്‍ സൂക്ഷിക്കുന്ന വിദേശ കള്ളപ്പണത്തെക്കാള്‍ എത്രയോ മടങ്ങാണ് ആഭ്യന്തര കള്ളപ്പണമെന്ന കാര്യം ഇവിടെ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.)

വിദേശ ആസ്തിയില്‍ നിന്നും വരുമാനത്തില്‍ നിന്നുമുള്ള വെളിപ്പെടുത്താത്ത ഏതൊരു വരുമാനത്തിനും പ്രത്യേകം നികുതി ഏര്‍പ്പെടുത്താന്‍ നിയമം അനുശാസിക്കുന്നു; അതുകൊണ്ട് അത്തരം വരുമാനങ്ങള്‍ക്ക് ഇനി മുതല്‍ 1961 ലെ വരുമാന നികുതി ചട്ട പ്രകാരമുള്ള നികുതി ഏര്‍പ്പെടുത്തില്ല. നിയമത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കര്‍ശനമായ ധനകാര്യ പിഴകളും ക്രിമിനല്‍ വിചാരണയും ഒരു പോലെ വിമര്‍ശനവും അഭിനന്ദനവും ക്ഷണിച്ച് വരുത്തിയിട്ടുണ്ട്.

വെളിപ്പെടുത്താത്ത വരുമാനത്തിനും ആസ്തിക്കും 30 ശതമാനത്തിന്റെ ഏകതല നികുതി ഏര്‍പ്പെടുത്താനാണ് നിയമം അനുശാസിക്കുന്നത്. ആദായ നികുതി ചട്ടങ്ങള്‍ പ്രകാരമുള്ള ഒഴിവാക്കലും വെട്ടിക്കുറയ്ക്കലും നഷ്ടങ്ങളുടെ പേരിലുള്ള എഴുതിത്തള്ളലും സമയം അനുവദിക്കലുമുള്‍പ്പെടെയുള്ള ഒരു ഇളവുകളും അനുവദിക്കില്ല.

അടയ്‌ക്കേണ്ട നികുതിയുടെ മുന്നിരട്ടിയായിരിക്കും ഇന്ത്യയ്ക്ക് പുറത്തുള്ള വെളിപ്പെടുത്താത്ത വരുമാനം അല്ലെങ്കില്‍ ആസ്തിക്കുള്ള പിഴ. അതായത് വെളിപ്പെടുത്താത്ത ആസ്തിയുടെ മൊത്തം മൂല്യത്തിന്റെ 90 ശതമാനം എന്ന് സാരം. അടയ്‌ക്കേണ്ട 30 ശതമാനം നികുതിക്ക് പുറമെയായിരിക്കും ഇത്.

നിയമലംഘനത്തിന് ഒന്നിച്ചുള്ള ശിക്ഷ (compundable) ആയിരിക്കില്ല എന്ന് മാത്രമല്ല, സെറ്റില്‍ല്‍മെന്റ് കമ്മീഷനെ സമീപിക്കാന്‍ നിയമലംഘകനെ അനുവദിക്കുകയുമില്ല. റിട്ടേണുകള്‍ സമര്‍പ്പിക്കാതിരിക്കുക അല്ലെങ്കില്‍ റിട്ടേണുകളില്‍ വരുമാനമോ ആസ്തിയോ വെളിപ്പെടുത്താതിരിക്കുക എന്നീ കുറ്റങ്ങള്‍ക്ക് പത്ത് ലക്ഷം രുപ (ഒരു മില്യണ്‍ രൂപ) ആയിരിക്കും പിഴ.

രണ്ടാമത്തെ തവണയും തുടര്‍ന്നും നിയമലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍, മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ കഠിന തടവും ഒരു കോടി രൂപ (പത്ത് മില്യണ്‍) വരെ ശിക്ഷയും ലഭിക്കും.

അശ്രദ്ധ മൂലമോ അറിവില്ലായ്മ മൂലമോ ഒരു വര്‍ഷക്കാലത്തിനിടയില്‍ 500,000 രൂപയില്‍ താഴെയുള്ള ആസ്തികള്‍ വെളിപ്പെടുത്താതിരിക്കുന്നതിന് പിഴയോ വിചാരണയോ നേരിടേണ്ടി വരില്ല. വലിയ മീനുകളെ കുരുക്കാനാണ് തനിക്ക് താത്പര്യമെന്നും ചെറിയ കോരുകളില്‍ താല്‍പര്യമില്ലെന്നും ജയ്റ്റ്‌ലി പറയുന്നു.

നികുതി വെട്ടിപ്പുകള്‍ക്കും റിട്ടേണുകള്‍ സമര്‍പ്പിക്കാതിരിക്കുന്നതിനും പിഴ ശിക്ഷയ്ക്ക് പുറമെ നിയമനടപടികള്‍ക്കും ചട്ടത്തില്‍ വ്യവസ്ഥകള്‍ ഉണ്ട്. വിദേശ വരുമാനമോ ആസ്തിയോ ആയി ബന്ധപ്പെട്ട മനഃപൂര്‍വമുള്ള നികുതി വെട്ടിപ്പിന് മൂന്ന് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ കഠിന തടവും നികുതിയുടെ മൂന്നിരട്ടിയോ അല്ലെങ്കില്‍ വെളിപ്പെടുത്താത്ത മൊത്തം വരുമാനത്തിന്റെയോ അല്ലെങ്കില്‍ ആസ്തിയുടെ മൂല്യത്തിന്റെയോ 90 ശതമാനമോ പിഴയും ശിക്ഷയായി ലഭിക്കും.

വിദേശ വരുമാനം അല്ലെങ്കില്‍ ആസ്തി അല്ലെങ്കില്‍ ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിക്കാതിരിക്കുന്നവര്‍ക്ക് ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ കഠിന തടവ് ശിക്ഷയായി ലഭിക്കും.

ഈ നിയമവിരുദ്ധ വിദേശ ആസ്തികളുടെ ഗുണഭോക്താക്കളായ ഉടമകള്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമാണ്. ഇത്തരം വരുമാനത്തിന്റെ അല്ലെങ്കില്‍ ആസ്തിയുടെ യഥാര്‍ത്ഥ ഉടമയും അതില്‍ നിന്നും ഉരുത്തിരിയുന്ന ഗുണങ്ങള്‍ അനുഭവിക്കുന്ന ആളുമാണ് ഇത്തരം ഗുണഭോക്തൃ ഉടമകള്‍.

വ്യാജ റിട്ടേണ്‍സ് സമര്‍പ്പിക്കാനോ അല്ലെങ്കില്‍ വ്യാജ രേഖയോ പ്രസ്താവനയോ നടത്താനോ ഒരാളെ പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതും ചട്ടപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നുള്ളതാണ് കൗതുകകരമായ മറ്റൊരു കാര്യം. നികുതി വെട്ടിപ്പോ പണം വെളുപ്പിക്കലോ ആയി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളില്‍ ഇതുവരെ ഇങ്ങനെ ഒരു വകുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ല.

തത്വത്തില്‍, കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്കൊപ്പം ബാങ്കുകള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, നിയമോപദേശകര്‍, ധനകാര്യ സ്ഥാപനങ്ങളെയും കുറ്റക്കാരാക്കാന്‍ സാധിക്കുന്ന വകുപ്പാണിത്.

കണ്ടെത്താനും പരിശോധിക്കാനും, സമന്‍സ് അയയ്ക്കുന്നതിനും, ഹാജരാകുന്നത് ഉറപ്പാക്കുന്നതിനും തെളിവുകള്‍ ഹാജരാക്കുന്നതിനും കണക്ക് പുസ്തകങ്ങളും രേഖകളും പിടിച്ചെടുക്കുന്നതിനും നികുതി ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടായിരിക്കും.

30 ശതമാനം നികുതിയും ഒരു 'ഇളവ്' പിഴയും അടച്ചു കൊണ്ട് വിദേശ ആസ്തികളും വരുമാനവും സംബന്ധിച്ച് തങ്ങളുടെ കൈകള്‍ ശുദ്ധമാക്കുന്നതിനും അതുവഴി നിയമനടപടികള്‍ ഒഴിവാക്കുന്നതിനും നിയമലംഘകര്‍ക്ക് ഒരു ചെറിയ കാലയളവില്‍ അവസരം നല്‍കുന്നതിനായി പരിമിത ഏകജാലക സംവിധാനത്തിനും നിയമത്തില്‍ വകുപ്പുണ്ട്.

ഈ വകുപ്പിനെ കുറിച്ച് ധനമന്ത്രി പാര്‍ലമെന്റില്‍ ഇങ്ങനെ വ്യക്തമാക്കി: 'ഈ ജാലക സംവിധാനത്തിലൂടെ നിങ്ങള്‍ ഒരു വെളിപ്പെടുത്തല്‍ നടത്തുകയാണെങ്കില്‍, നിങ്ങള്‍ 30 ശതമാനം നികുതിയും 30 ശതമാനം പിഴയും ചുമത്തിയാല്‍ മതിയാകും. ഈ പരിഹാര ജാലകം അടയ്ക്കപ്പെടുന്നതോടെ, നിയമം പ്രവര്‍ത്തനക്ഷമാകുകയും നിങ്ങള്‍ 30 ശതമാനം നികുതിയും 90 ശതമാനം പിഴയും ചുമത്തുകയും കൂടാതെ, വിചാരണ നേരിടേണ്ടതായും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടതായും വരും........' ഈ 'ജാലകം' ഒരു 'പൊതുമാപ്പ് പദ്ധതിയല്ലെന്നും' ഇങ്ങനെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

വിദേശത്ത് ധനവും ആസ്തിയും ഉള്ള ഇന്ത്യന്‍ വംശജരായ വ്യക്തികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍, എന്തുകൊണ്ടാണ് 'രഹസ്യമായി' ഇവിടുത്തെ സര്‍ക്കാര്‍ അധികൃതര്‍ക്ക് നല്‍കിയ വിവരങ്ങള്‍ ഇന്ത്യന്‍ പത്രങ്ങളില്‍ വന്നതെന്ന് ജര്‍മ്മനിയും യുണൈറ്റഡ് കിംഗ്ഡവും ചോദിച്ചതായി ധനമന്ത്രി സൂചിപ്പിച്ചു.

മറുനാടന്‍ ഇന്ത്യക്കാര്‍ക്കോ വിദേശത്ത് ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കോ ഈ പരാതി ജാലകത്തിന്റെ സൗകര്യം ലഭിക്കില്ല. ആദായ നികുതി അടയ്ക്കുന്നവരും വര്‍ഷത്തില്‍ 182 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കുന്നവരുമായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമായിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക.

രാജ്യത്തിന് പുറത്ത് കള്ളപ്പണം സൂക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് സ്വന്തം വരുമാനം വെളിപ്പെടുത്താന്‍ അവസരം നല്‍കുന്ന ഈ പദ്ധതി പ്രകാരം, പ്രഖ്യാപിത വരുമാനത്തിന്മേല്‍ സ്വത്ത് നികുതി ചുമത്തുകയോ ഈ ഒറ്റത്തവണ അവസരം ഉപയോഗിച്ച് വെളിപ്പെടുത്തുന്ന വരുമാനത്തിന്റെ പുറത്ത് എന്തെങ്കിലും നിയമനടപടികള്‍ സ്വീകരിക്കുകയോ ചെയ്യില്ല.

2002ലെ പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തില്‍ ചില ഭേദഗതികളും പുതിയ ചട്ടം നിര്‍ദ്ദേശിക്കുന്നുണ്ട്. വിദേശ ആസ്തിയുമായി ബന്ധപ്പെട്ട വരുമാനം ഒളിപ്പിച്ചു വയ്ക്കുകയോ നികുതി വെട്ടിക്കുകയോ പോലെയുള്ള കുറ്റങ്ങളെ പിഎംഎല്‍എ പ്രകാരമുള്ള പ്രഖ്യാപിത കുറ്റമായി കണക്കാക്കുന്നതിനുള്ള സാധ്യതകള്‍ അത് തേടുന്നുണ്ട്.

ഇതുപ്രകാരം, വിദേശത്ത് കണക്കില്‍ പെടാതെ സൂക്ഷിച്ചിട്ടുള്ള ആസ്തികള്‍ ജപ്തി ചെയ്യാനും കണ്ടുകെട്ടാനും കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഇടപെട്ടിരിക്കുന്ന വ്യക്തികള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുന്നതിനും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ക്ക് അധികാരം ലഭിക്കും.

വിവരങ്ങള്‍ കൈമാറുന്നതിനും നികുതി തിരിച്ചുപിടിക്കുന്നതിനും ഇരട്ട നികുതി ഒഴിവാക്കുന്നതിനുമായി വിദേശരാജ്യങ്ങളുമായി കരാറുകള്‍ ഏര്‍പ്പെടുന്നതിന് ഈ ചട്ടം കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നു.
നിയമത്തെ കുറിച്ച് നിലനില്‍ക്കാവുന്ന ചോദ്യങ്ങളുടെ പുറത്ത് അപ്പീലുകള്‍ നല്‍കാന്‍ സാധിക്കുക ആദായ നികുതി അപ്പല്ലേറ്റ് ട്രിബ്യൂണലിലും അധികാര പരിധിയിലുള്ള ഹൈക്കോടതികളിലും സുപ്രീം കോടതിയിലും മാത്രമായിരിക്കും.

തങ്ങള്‍ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും ഓരോ ദരിദ്ര ഇന്ത്യന്‍ കുടുംബത്തിനും 15,00,000 രൂപ (25000 ഡോളറിന് തുല്യം) വീതം വീതിച്ച് നല്‍കുമെന്നും നരേന്ദ്ര മോദിയും മറ്റ് ബിജെപി നേതാക്കളും 2014 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അവകാശപ്പെട്ടിരുന്നു.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ പണം രാജ്യത്തേക്ക് മടക്കിക്കൊണ്ടു വരുമെന്നുവരെ ബാബ രാംദേവിനെ പോലുള്ള മോദിയുടെ ചില അനുയായികള്‍ വീമ്പിളക്കിയിരുന്നു. വിദേശ ബാങ്കുകളില്‍ അക്കൗണ്ടുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാവാതിരുന്നത് അത്തരക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് ആവര്‍ത്തിച്ച് സ്ഥാപിക്കപ്പെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ മോദി സര്‍ക്കാരാണ് ഇക്കാര്യത്തില്‍ പിന്നോക്കം പോയിരിക്കുന്നത്.

എച്ച്എസ്ബിസിയുടെ സ്വിസ് ഉപവിഭാഗത്തിന്റെ ജനീവ ബ്രാഞ്ചിലുള്ള 628 ഇന്ത്യന്‍ വ്യക്തികള്‍, കമ്പനികള്‍, ഹോള്‍ഡിംഗ് അക്കൗണ്ടുള്ള ട്രസ്റ്റുകള്‍ എന്നിവരുടെ പേരുകള്‍, വിലാസങ്ങള്‍, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ അടങ്ങിയ എച്ച്എസ്ബിസി പട്ടിക എന്ന് വിളിക്കപ്പെടുന്ന രേഖ സമര്‍പ്പിക്കാതിരുന്നതിന് 2014 ഒക്ടോബര്‍ 17ന് സുപ്രീം കോടതി ജഡ്ജിമാര്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. (ഹോങ്കോങ് ആന്റ് ഷാങ്ഹായ് ബാങ്കിംഗ് കോര്‍പ്പറേഷന്റെ ചുരുക്കപ്പേരാണ് എച്ച്എസ്ബിസി.)

കള്ളപ്പണത്തിലെ ചില കള്ളക്കളികള്‍-ഭാഗം 1

Jun 04 2015 07:30 AM

ജനീവയിലെ എച്ച്എസ്ബിസി പ്രൈവറ്റ് ബാങ്കില്‍ അക്കൗണ്ടുള്ള നികുതി വെട്ടിപ്പുകാര്‍ എന്ന് സംശയിക്കപ്പെടുന്ന 1,30,000 പേരടങ്ങുന്ന ഒരു വലിയ പട്ടികയുടെ ഭാഗമാണ് ഈ 628 പേരുകള്‍. 2006ല്‍ ഈ പട്ടിക ഒരു കമ്പ്യൂട്ടര്‍ സിസ്റ്റംസ് എഞ്ചിനീയര്‍ ആയ ഹെര്‍വെ ഫാല്‍സ്യാനി (ചില ഔദ്ധ്യോഗിക വിവരം ചോര്‍ത്തല്‍ക്കാരന്‍ എന്ന് വിശേഷിപ്പിക്കുന്നയാള്‍) 'മോഷ്ടിക്കുകയും' പിന്നീട് യൂറോപ്പിലെ വിവിധ സര്‍ക്കാരുകളുടെ പ്രതിനിധികള്‍ക്ക് 'ചോര്‍ത്തി' കൊടുക്കുമായിരുന്നു.

2011 ഫ്രാന്‍സ് സര്‍ക്കാരാണ് ഇന്ത്യയ്ക്ക് എച്ച്എസ്ബിസി പട്ടിക കൈമാറിയത്. എന്നാല്‍ ഇത്തരത്തിലുള്ള ആദ്യ സംഭവമായിരുന്നില്ല ഇത്. നികുതി വെട്ടിപ്പുകാര്‍ക്ക് യൂറോപ്പിലെ ഒരു ആശ്രയമായ ലിച്ചെറ്റെന്‍സ്റ്റെയിനിലെ എല്‍ജിടി ബാങ്കില്‍ അക്കൗണ്ടുണ്ടായിരുന്ന 50 ഇന്ത്യക്കാരുടെ പട്ടിക, ജര്‍മ്മന്‍ സര്‍ക്കാര്‍ 2010ല്‍ ഇന്ത്യന്‍ ധനമന്ത്രാലയത്തിന് കൈമാറിയിരുന്നു.

2004 മേയ്ക്കും 2014 മേയ്ക്കും ഇടയിലുള്ള പത്തുവര്‍ഷം ബിജെപി ഇന്ത്യയുടെ പ്രധാന പ്രതിപക്ഷമായിരുന്ന കാലത്ത്, മുന്‍ ഉപപ്രധാനമന്ത്രി ലാല്‍ കൃഷ്ണ അദ്ധ്വാനി ഉള്‍പ്പെടെയുള്ള അതിന്റെ നേതാക്കള്‍, കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരാന്‍ വേണ്ട നടപടികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ കൂട്ടുകക്ഷി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് തുടര്‍ച്ചയായി ആരോപിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ പന്ത് അവരുടെ കളത്തില്‍ തന്നെയാണ്.

റവന്യൂ സെക്രട്ടറി ശക്തികാന്ത് ദാസിന്റെ നേതൃത്വത്തിലുള്ള ഒരു ഉദ്യോഗസ്ഥ സംഘം സ്വിറ്റ്‌സര്‍ലന്റ് സന്ദര്‍ശിക്കുകയും അനഃധികൃത ഫണ്ടുകളുടെ ഉടമകളെ തിരിച്ചറിയുന്നതിന് ഇന്ത്യയെ സഹായിക്കാമെന്ന ജനീവയുടെ 'ശുഭകരമായ ഉറപ്പുമായി' തിരിച്ചു വരികയും ചെയ്തതായി ഒക്ടോബറില്‍ ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ' അത് (പട്ടിക) മോഷ്ടിച്ചതാണെന്ന് വിദേശരാജ്യങ്ങള്‍ അഭിപ്രായപ്പെടുന്നതിനാല്‍' എച്ച്എസ്ബിസി പട്ടികയില്‍ നിന്നും 'സ്വതന്ത്രമായ' തെളിവുകള്‍ ഇന്ത്യ സര്‍ക്കാര്‍ ആദ്യം സമര്‍പ്പിക്കണമെന്ന വ്യവസ്ഥ അവര്‍ മുന്നോട്ട് വെച്ചാതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ ഒക്ടോബറില്‍ തന്നെ, പുറത്തുവരുന്ന പട്ടികയിലുള്ള പേരുകള്‍ കോണ്‍ഗ്രസിലുള്ള തന്റെ രാഷ്ട്രീയ എതിരാളികളെ ലജ്ജിതരാക്കുമെന്ന് പറഞ്ഞ ഇതേ ധനമന്ത്രിക്ക് തന്നെ, ഇന്ത്യ വിവിധ രാജ്യങ്ങളുമായി ഒപ്പു വച്ചിരിക്കുന്ന ഡിടിഎടി (ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടികള്‍-double taxation avoidance treaties) കളുടെ 'നിയന്ത്രണങ്ങള്‍' നിലനില്‍ക്കുന്നതിനാല്‍, 'പൂര്‍ണമായും നിയമങ്ങള്‍' അനുസരിച്ച് മാത്രമേ അക്കൗണ്ടുള്ളവരുടെ പേരുകള്‍ പരസ്യപ്പെടുത്താനാകൂ എന്ന് പിന്നീട് മാറ്റിപ്പറയേണ്ടി വന്നു.

ഇന്ത്യക്കാര്‍ക്ക് വിദേശ ബാങ്ക് അക്കൗണ്ടുകളില്‍ എന്തുമാത്രം കള്ളപ്പണം ഉണ്ട് എന്നതിനെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു ധാരണയുമില്ലെന്ന്, സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ നിന്നും പ്രധാനമന്ത്രി മോദിയുടേയും ധനമന്ത്രി ജയ്റ്റ്‌ലിയുടേയും പ്രസ്താവനകളില്‍ നിന്നും വ്യക്തമാവും.

നവംബര്‍ രണ്ടിന് നല്‍കിയ ഒരു റേഡിയോ അഭിമുഖത്തില്‍, ഇന്ത്യക്കാര്‍ എത്ര കള്ളപ്പണം വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നതിനെ കുറിച്ച് കൃത്യമായ കണക്കുകളില്ലെന്ന് മോദി സമ്മതിക്കുകയും ചെയ്തു.

അദ്ദേഹം അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു: 'യഥാര്‍ത്ഥത്തില്‍ എന്തുമാത്രം പണം കടത്തിക്കൊണ്ടു പോയിട്ടുണ്ടെന്ന് എനിക്കോ, സര്‍ക്കാരിനോ, നിങ്ങള്‍ക്കോ, മുന്‍ സര്‍ക്കാരുകള്‍ക്കോ, ആര്‍ക്കും ഈ നിമിഷം വരെ അറിയില്ല. എല്ലാവരും തങ്ങളുടേതായ വ്യത്യസ്ത കണക്കുകള്‍ നിരത്തുന്നു. എന്നാല്‍ കണക്കുകളുടെ കളിയില്‍ പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ രാജ്യത്തെ ദരിദ്രന് അവകാശപ്പെട്ട തുക- അത് രണ്ട് രൂപയോ അഞ്ച് രൂപയോ ഒരു കോടിയോ (പത്ത് മില്യണ്‍) അതിലും അധികമോ ആയിക്കോട്ടേ- അത് രാജ്യത്തേക്ക് തിരിച്ചു കൊണ്ടു വരിക എന്നതാണ് എന്റെ ഉത്തരവാദിത്വം. ഇക്കാര്യത്തില്‍ ഞാന്‍ നടത്തുന്ന ശ്രമങ്ങളില്‍ പാളിച്ചകള്‍ ഉണ്ടാവില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു.'

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തങ്ങള്‍ പറഞ്ഞത് ജൂംല (ആലങ്കാരിക ആഡംബരത്തോട് കൂടി അല്ലെങ്കില്‍ അതിശയോക്തിയോടെ ഉപയോഗിക്കുന്ന ഭാഷാസഹജമായ ഒരു പ്രസ്താവന എന്ന അര്‍ത്ഥം വരുന്ന വാക്ക്) സ്വഭാവമുള്ള ഒന്നായിരുന്നു എന്ന് എബിപിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ബിജെപി പ്രസിഡന്റ് അമിത് ഷാ പറഞ്ഞതോടെ വിഷയം കൂടുതല്‍ വിവാദകരമായി.

ഇന്ത്യയിലും വിദേശത്തുമുള്ള കള്ളപ്പണത്തേക്കുറിച്ച് വിവിധ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. 1948 നും 2012 നും ഇടയ്ക്ക് ഇന്ത്യയിലുണ്ടായിട്ടുള്ള കള്ളപ്പണം ഏകദേശം 1.2 ട്രില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ ഇപ്പോഴത്തെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനമായ ഏകദേശം രണ്ട് ട്രില്യണ്‍ ഡോളറിന്റെ പകുതിയില്‍ അധികം വരുമെന്ന് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് സ്റ്റഡീസ് ആന്റ് പ്ലാനിംഗിലെ പ്രൊഫസറായ അരുണ്‍ കുമാര്‍ പറയുന്നു.

ഈ പണത്തില്‍, ഏകദേശം പത്ത് ശതമാനം വിദേശത്തേക്ക് കടത്തപ്പെട്ടിട്ടുണ്ടെന്നും ബാക്കി 90 ശതമാനവും രാജ്യത്ത് തന്നെയുണ്ടെന്നും അദ്ദേഹം അനുമാനിക്കുന്നു. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍, ഈ കണക്കുകള്‍ ശരിയാണെങ്കില്‍ മൊത്തം പ്രചാരത്തിലുള്ള കള്ളപ്പണത്തിന്റെ വെറും പത്ത് ശതമാനം മാത്രം കണ്ടെത്താനാണ് ഇപ്പോഴത്തെ നിയമം ശ്രമിക്കുന്നതെന്ന് സാരം.

1948നും 2008 നും ഇടയ്ക്ക് സൃഷ്ടിക്കപ്പെട്ട കള്ളപ്പണത്തിന്റെയും അതിന്റെ പലിശയും കൂടി ഏകദേശം 462 ബില്യണ്‍ യുഎസ് ഡോളര്‍ വരുമെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റി (ജിഎഫ്‌ഐ) കണക്ക് കൂട്ടുന്നു. ഇന്ത്യക്കാര്‍ക്ക് വിദേശ ബാങ്കുകളില്‍ ഏകദേശം 500 ബില്യണ്‍ ഡോളറിന്റെ അനഃധികൃത നിക്ഷേപമുണ്ടെന്ന് മുന്‍ സിബിഐ തലവന്‍ എപി സിംഗ് പരസ്യമായി പറഞ്ഞിരുന്നു.

2012 മേയില്‍, ധനമന്ത്രാലയം പുറത്തിറക്കിയ 'ഇന്ത്യയിലെ കള്ളപ്പണത്തെ കുറിച്ചുള്ള ധവളപത്രത്തില്‍,' 2010 അവസാനം ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ സ്വിസ് ബാങ്കുകളിലുമായി മൊത്തം 2.1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ടെന്ന് സ്വിസ് നാഷണല്‍ ബാങ്ക് കണക്കാക്കുന്നതായി പറയുന്നു.

കള്ളപ്പണം ഏകദേശം 1.4 ബില്യണ്‍ ഡോളര്‍ അഥവാ ഇന്ത്യന്‍ ജിഡിപിയുടെ എഴുപത് ശതമാനം വരുമെന്ന്, സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് ഫിനാന്‍സില്‍ നിന്നും ചോര്‍ന്ന ഒരു രേഖയില്‍ പറയുന്നു.

പുറത്ത് വന്ന ഇന്ത്യന്‍ കള്ളപ്പണത്തെ കുറിച്ചുള്ള വിവിധ കണക്കുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്, അതില്‍ ഏറ്റവും ഉയര്‍ന്ന കണക്കുകള്‍ - ജിഎഫ്‌ഐയുടെ കണക്കുകള്‍- പരിഗണിച്ചാല്‍ പോലും, ഇന്ത്യയ്ക്ക് പുറത്തേക്ക് പോയിരിക്കുന്ന കള്ളപ്പണത്തിന്റെ മൊത്തം അളവ് വെറും 28 ലക്ഷം കോടി രൂപ (28ും 12 പൂജ്യവും) മാത്രമേ വരുവെന്നും, അത് വിഭജിച്ചാല്‍ ഒരോ ഇന്ത്യന്‍ പൗരനും വെറും 25,000 രുപ വച്ച് മാത്രമേ കിട്ടൂവെന്നും തിരുവനന്തപുരത്ത് നിന്നുള്ള കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ചൂണ്ടിക്കാണിക്കുന്നു.

തങ്ങളുടെ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ സൂക്ഷിക്കുന്ന കള്ളപ്പണത്തെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ വിദേശ രാജ്യങ്ങള്‍ കാത്തിരിക്കുകയല്ലെന്ന് അദ്ദേഹം പറയുന്നു. '...നമ്മള്‍ അന്വേഷിക്കുന്ന വ്യക്തികളെ കുറിച്ചും അവരുടെ പണം സൂക്ഷിക്കുന്ന ബാങ്കുകളുടെ പേരുകളും ആ പണം സമ്പാദിച്ചതിലെ നിയമവിരുദ്ധതയുടെ തെളിവുകളും നമ്മള്‍ കൈമാറാതിരിക്കുന്നിടത്തോളം സ്വിസ് സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറുകയുമില്ല, അവിടുത്ത നിയമങ്ങള്‍ പ്രകാരം അവര്‍ക്കത് വെളിപ്പെടുത്താന്‍ സാധിക്കുകയുമില്ല,' എന്ന് അദ്ദേഹം എഴുതുന്നു.

'അവരുടെ ബാങ്കുകളില്‍ ഉള്ള ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ അറിയാന്‍ എന്തെങ്കിലും 'ചൂണ്ടയിടല്‍ പരിപാടിക്ക്' ഇന്ത്യന്‍ സര്‍ക്കാര്‍ മുതിര്‍ന്നാല്‍ സ്വിസ് സര്‍ക്കാര്‍ അതിനെ പിന്തുണയ്ക്കില്ല. കടുത്ത ശിക്ഷ നടപടികളാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്......ആരുടെ ആസ്തിയാണ് വിദേശത്തുള്ളതെന്നതിരെ കുറിച്ചോ കുറ്റാരോപിതരായ ആളുകളെ കുറിച്ചുള്ള വിവരങ്ങളെ കുറിച്ചോ സര്‍ക്കാരിന് ഒന്നും അറിയില്ലെന്നിരിക്കെ ശിക്ഷാ നടപടികള്‍ കൊണ്ടു മാത്രം എങ്ങനെ അനുസരണ ശീലിപ്പിക്കാന്‍ സാധിക്കും?'

'ഒരിക്കല്‍ തെക്കെ ഇന്ത്യന്‍ ഭക്ഷണം നന്നായി ഇഷ്ടപ്പെട്ടിരുന്നതിനാല്‍ നമുക്ക് ഒരു വിലയ ദ്വാരമുളള ഉഴുന്നുവട അദ്ദേഹം തന്നിരിക്കുന്നു,' എന്ന് ജെയ്റ്റിലെയെ തരൂര്‍ കളിയാക്കുകയും ചെയ്തു.

'ആരെയാണ് സര്‍ക്കാര്‍ നിയമനടപടിക്ക് വിധേയരാക്കാന്‍ പോകുതെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനുള്ള മാര്‍ഗ്ഗത്തിന്റെ അഭാവമാണ് ആ വലിയ ദ്വാരം.....നിങ്ങള്‍ക്ക് തടവറയുടെയും കടുത്ത പിഴയുടെയും ഭീഷണികള്‍ മുഴക്കാം, പക്ഷെ 'അറിയാത്ത ആള്‍ക്ക്' പിഴയിടാനോ അയാളെ ജയിലില്‍ അടയ്ക്കാനോ സാധിക്കില്ല,' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. (see http://www.ndtv.com/opinion/the-black-money-bill-is-like-a-medu-vada-76….)

എന്‍ഫോഴ്‌സ്‌മെന്റ് അധികാരികള്‍ക്ക് ശക്തമായ വിവേചനാധികാരം നല്‍കുന്നത് കൊണ്ട് ദുരുപയോഗത്തിനുള്ള ഒരുപാധിയായി അത് മാറും എന്നതാണ് പുതിയ നിയമത്തിന് എതിരായി വന്ന പ്രധാന വിമര്‍ശനം.
പുതിയ നിയമം, 'ഉദാരീകരണപൂര്‍വ ദിനങ്ങളിലെ പോലീസ് രാജിനെ തീര്‍ച്ചായായും പുനഃസൃഷ്ടിക്കും. നികുതി പിരിവുകാര്‍ക്ക് നിയമപരമായ അധികാരങ്ങള്‍ നല്‍കുന്നതിലൂടെ, 16 വര്‍ഷവും രേഖകള്‍ പരിശോധിക്കുന്നതിനും പിഴകള്‍ നിശ്ചയിക്കുന്നതിനും അധികാരം നല്‍കുന്നതിലൂടെ, ജനങ്ങളെ കുറ്റകരമായ രീതിയില്‍ അധീനരാക്കി മാറ്റും...' എന്നും തരൂര്‍ ഭയപ്പെടുന്നു.

(തുടരും)

Featured Book: As Author
The Real Face of Facebook in India
How Social Media Have Become a Weapon and Dissemninator of Disinformation and Falsehood
  • Authorship: Cyril Sam and Paranjoy Guha Thakurta
  • Publisher: Paranjoy Guha Thakurta
  • 214 pages
  • Published month:
  • Buy from Amazon
 
Documentary: Featured
Featured Book: As Publisher
First Person Singular